നിലമ്പൂരിൽ 13.5 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു
1339150
Friday, September 29, 2023 1:30 AM IST
നിലമ്പൂർ: നിലമ്പൂരിൽ 13.5 ലിറ്റർ വിദ്ദേശമദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്യതു. മുമ്മുള്ളിയിലെ സ്റ്റേഷനറി- ബേക്കറി കട ഉടമ എൻ.വി. വിനൂബിനെയാണ് നിലമ്പൂർ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എം. ഹരികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്യതത്.
കടയിൽ വച്ച് ഇയാൾ വിദേശമദ്യം വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്, നിലമ്പൂർ ബീവറേജ്സ് ഔട്ട് ലെറ്റിലെ ചില ജീവനക്കാരുടെ ഒത്താശയോടെയാണ് അളവിൽ കൂടുതൽ വിദേശമദ്യം വാങ്ങി അമിത വില ഈടാക്കി വിൽപ്പന നടത്തുന്നത്, ഒരു ബില്ലിന് 100 രൂപ അധിക വില വാങ്ങിയാണ് കൂടുതൽ മദ്യം നൽകുന്നത്, ഒരാൾ തന്നെ 5മുതൽ "10 ബില്ലുകൾ വരെ സമ്പാദിച്ചാണ് അധികമായി മദ്യം വാങ്ങുന്നത്.
സിവിൽ എക്സൈസ് ഓഫീസർമാരായ ജയാനന്ദൻ. റിജു. അഖിൽദാസ്. എബിൻ സണ്ണി, രാജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്ന എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും.