പെരിന്തൽമണ്ണ സി.എച്ച്. സെന്റർ വോളണ്ടിയർ എൻറോൾമെന്റ്
1338937
Thursday, September 28, 2023 1:45 AM IST
പെരിന്തൽമണ്ണ: സി.എച്ച്. മുഹമ്മദ് കോയയുടെ ചരമദിനമായ 28നു എല്ലാവർഷവും "പെരിന്തൽമണ്ണ സി.എച്ച്. സെന്റർ ഡേ' ആയി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ 30 വരെ സന്നദ്ധസേവനത്തിന് തയാറായവർക്കു രജിസ്ട്രേഷൻ കാന്പയിന് തുടക്കമാകുമെന്നു സെന്റർ പ്രസിഡന്റ് കെ.പി.എ. മജീദ് എംഎൽഎ അറിയിച്ചു.
പെരിന്തൽമണ്ണ സി.എച്ച്. സെന്റർ മുഖ്യരക്ഷാധികാരി കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാന്പയിൻ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ ഓണ്‍ലൈനിലൂടെയായിരിക്കും. ഇതിനുള്ള ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റു സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയുമായിരിക്കും.
സി.എച്ച്. സെന്റർ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ഈവർഷം പ്രധാനമായും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് വോളണ്ടിയർ എൻറോൾമെന്റ് ആണ്. സെന്ററിന്റെ ഭാവിപ്രവർത്തനങ്ങൾ താഴെതട്ടിൽ എത്തിക്കുന്നതിനു വോളണ്ടിയർമാരുടെ സേവനം ഉപയോഗപ്പെടുത്തും. വോളണ്ടിയർമാർക്കു ഓറിയന്റേഷൻ ക്യാന്പുകൾ, പരിശീലനം എന്നിവ നടത്തും.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെയും സി.എച്ച്. സെന്ററിന്റെയും ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവർ മാത്രമേ അംഗത്വത്തിന് അപേക്ഷിക്കേണ്ടതുള്ളൂവെന്നു കെ.പി.എ. മജീദ് എംഎൽഎ പറഞ്ഞു.