തിരിച്ചറിവുള്ളവരായി യുവജനങ്ങൾ വളരണം: തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ
1338611
Wednesday, September 27, 2023 1:21 AM IST
നിലന്പൂർ: യുവജനങ്ങൾ ഇന്നത്തെ കാലത്തിനനുസരിച്ചുള്ള അറിവും തിരിച്ചറിവുമുള്ളവരുമായി സമൂഹത്തിൽ വളരേണ്ടവരാണെന്ന് മാർത്തോമ യുവജന സഖ്യം കേന്ദ്ര പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.
കുന്നംകുളം-മലബാർ ഭദ്രാസന മാർത്തോമ യുവജന സഖ്യത്തിന്റെ 2023-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫിലിപ്പ് മന്പാട് മുഖ്യസന്ദേശം നൽകി.
കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു, ഖജാൻജി ആഷ്ലി എം. ഡാനിയൽ, ഫാ. സജു ബി. ജോണ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കെ.എസ്. റോജിൻ, സെക്രട്ടറി ഐബിൻ ജേക്കബ്, മേഴ്സി വർഗീസ്, ജിൻസണ് മാത്യു എന്നിവർ പ്രസംഗിച്ചു.