മ​ങ്ക​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള ഇ​ന്നു മു​ത​ൽ
Wednesday, September 27, 2023 1:17 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 7.30ന് ​പ​രി​യാ​പു​രം ഗ്രൗ​ണ്ടി​ൽ കാ​യി​ക​മേ​ള ര​ജി​സ്ട്രേ​ഷ​നും തു​ട​ർ​ന്നു എ​ട്ടു മു​ത​ൽ എ​ല്ലാ വി​ഭാ​ഗം ജം​പ്, ഹ​ർ​ഡി​ൽ​സ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 29, 30 തി​യ​തി​ക​ളി​ൽ മ​ങ്ക​ട പ​ള്ളി​പ്പു​റം സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​യി​രി​ക്കും മ​റ്റു മ​ത്സ​ര​ങ്ങ​ൾ.

പ​രി​യാ​പു​ര​ത്ത് ഇ​ന്നു ന​ട​ക്കു​ന്ന യു​പി കി​ഡീ​സ് വി​ഭാ​ഗം ഹൈ​ജം​പ്, ലോം​ഗ് ജം​പ് മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള യു​പി കി​ഡീ​സ് ഇ​ന​ങ്ങ​ൾ എ​ൽ​പി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം പി​ന്നീ​ട് ന​ട​ക്കു​മെ​ന്ന് ഉ​പ​ജി​ല്ലാ കാ​യി​ക​വി​ഭാ​ഗം സെ​ക്ര​ട്ട​റി വി.​എം.​ഹം​സ അ​റി​യി​ച്ചു. ഫോ​ണ്‍: 9747095039.