നിലന്പൂർ -പെരുന്പിലാവ് പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം: കോണ്ഗ്രസ്
1338348
Tuesday, September 26, 2023 12:27 AM IST
പെരിന്തൽമണ്ണ: നിലന്പൂർ-പെരുന്പിലാവ് സംസ്ഥാന പാതയുടെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 29 ന് സായാഹ്ന ധർണ സംഘടിപ്പിക്കും.
കഴിഞ്ഞ മൂന്നു വർഷമായി മന്ദഗതിയിലാണ് പാതയുടെ പ്രവൃത്തിയെന്നും യോഗം കുറ്റപ്പെടുത്തി. യോഗം കെപിസിസി സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ അധ്യക്ഷത വഹിച്ചു.
കെപിസിസി മെംബർ സി. സേതുമാധവൻ, യുഡിഎഫ് ചെയർമാൻ സി. മുസ്തഫ,മണ്ഡലം പ്രസിഡന്റ് എ.ആർ ചന്ദ്രൻ, കുഞ്ഞിമുഹമ്മദ് പുലാമന്തോൾ, ഡിസിസി ഭാരവാഹികളായ സി. മൊയ്തുണ്ണി, ടി.പി. മോഹൻദാസ്, ബ്ലോക്ക് ഭാരവാഹികളായ ജനാർദ്ദനൻ ഏലംകുളം, ശശി വളാംകുളം, ഹുസൈൻ പാറൽ,സി.കെ. അബ്ദുൾ റഫീഖ്, മഹിളാ കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ഭാരതി, ജില്ലാ സെക്രട്ടറി ലീല മോഹൻദാസ്, കെ.വി. ജമീല, ബ്ലോക്ക് സെക്രട്ടറി ഷിബു ചെറിയാൻ, എൻ. സ്രാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.