ലോഗോ പ്രകാശനം ചെയ്തു
1338346
Tuesday, September 26, 2023 12:27 AM IST
മലപ്പുറം: ഒക്ടോബർ 19 മുതൽ 21 വരെ കൊണ്ടോട്ടി നവഭാരത് സെൻട്രൽ സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ നിർവഹിച്ചു. മലപ്പുറം സെൻട്രൽ സഹോദയയും സിബിഎസ്ഇ സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായാണ് കലാമേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ 75 സിബിഎസ്ഇ സ്കളുകളിൽ നിന്നായി അയ്യായിരത്തിലധികം കലാപ്രതിഭകൾ മൂന്നു ദിവസങ്ങളിൽ പതിനഞ്ചോളം വേദികളിലായി നടക്കുന്ന കലാമേളയിൽ പങ്കെടുക്കും.
മേളയുടെ സ്വാഗതസംഘം രൂപീകരണ യോഗം നവഭാരത് സെൻട്രൽ സ്കൂളിൽ ചേർന്നു. മേളയുടെ നടത്തിപ്പിനായി കെ. മുഹമ്മദുകുട്ടി ചെയർമാനും വി.എം. മനോജ് ജനറൽ കണ്‍വീനറും എൻ.ജി. സുരേന്ദ്രൻ പ്രോഗ്രാം കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സഹോദയ പ്രസിഡന്റ് സി.സി. അനിഷ്കുമാർ അധ്യക്ഷനായിരുന്നു. മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി. എസ്എംഎ സെക്രട്ടറി കെ.അലി. അമിനജഹാൻ, കെ. റഫീഖ് മുഹമ്മദ്, ചിത്രകല, ഫാ. തോമസ്, ഷൗക്കത്തലി, ഷിജു വർക്കി, ഡോ.ജംഷീർ നഹ, ഫാ. ജീവൻ, ഹംസ, കെ.ശിഫ, ഉനൈസ, കെ. ഷുഹൈബ്, ജോയിന്റ് കണ്‍വീനർ ഷഹല ബിഗം എന്നിവർ പ്രസംഗിച്ചു.