നബിദിന റാലി നടത്തി
1337671
Saturday, September 23, 2023 12:59 AM IST
നിലന്പൂർ: കേരളാ മുസ്ലിം ജമാഅത്തിന്റെയും നിലന്പൂർ മജ്മഅ് അക്കാഡമിയുടെയും നേതൃത്വത്തിൽ നബിദിന റാലി നടത്തി. നിലന്പൂർ ടൗണ്‍ സുന്നീ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച റാലി ചന്തക്കുന്ന് ടൗണിൽ സമാപിച്ചു.
കൂറ്റന്‍പാറ അബ്ദുറഹ്മാൻ ദാരിമി സന്ദേശം നൽകി. നിലന്പൂരിൽ നടന്ന മീലാദ് റാലിക്ക് കൂറ്റന്‍പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദുറഷിദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ദാരിമി വല്ലപ്പുഴ, സി.എച്ച് ഹംസ സഖാഫി, കൊന്പൻ മുഹമ്മദ് ഹാജി, സീഫോർത്ത് അബ്ദുറഹ്മാൻ ദാരിമി, ഷൗക്കത്ത് സഖാഫി, കെ.പി. ജമാൽ കരുളായി, അക്ബർ ഫൈസി, വഹാബ് സഖാഫി, സ്വഫ്വാൻ അസ്ഹരി എന്നിവർ നേതൃത്വം നൽകി.
മജ്മഅ് മീലാദ് കാന്പയിന്റെ ഭാഗമായി നാളെ മൗലിദ് സദസും നേർച്ചയും നടക്കും. സയ്യിദ് മശ്ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് പ്രാർഥനക്ക് നേതൃത്വം നൽകും. 28 ന് നിലന്പൂർ ജില്ലാ ആശുപത്രിയിൽ മധുരവിതരണം നടത്തും.