ജില്ല ജൂണിയർ അത്് ലറ്റിക്സ് ചാന്പ്യൻഷിപ്പ്; ഓവറോൾ ചാന്പ്യൻ പട്ടം ഐഡിയൽ കടകശേരിക്ക്
1337447
Friday, September 22, 2023 2:48 AM IST
തേഞ്ഞിപ്പലം: ജില്ലാ ജൂണിയർ അത്് ലറ്റിക്സ്് അസോസിയേഷൻ രണ്ട് ദിവസമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്്റ്റേഡിയത്തിൽ നടത്തിയ 53 മത് ജില്ലാ അത്് ലറ്റിക്സ് മീറ്റിൽ 39 സ്വർണവും 24 വെള്ളിയും 13 വെങ്കലവുമടക്കം 499 പോയിന്റുമായി ഓവറോൾ കിരീടം ചൂടി ഐഡിയൽ കടകശേരി.
കഴിഞ്ഞ വർഷത്തെ സ്കൂൾ കായികമേളയിൽ സംസ്ഥാനത്ത് ഒന്നാമതായ ഐഡിയൽ കടകശേരി തുടർച്ചയായി പതിനഞ്ചാം തവണയാണ് ജില്ലാ അത്് ലറ്റിക്സ് മീറ്റിൽ ഓവറോൾ ചാന്പ്യൻമാരാകുന്നത്.
16 സ്വർണവും 23 വെള്ളിയും ഒന്പത് വെങ്കലവുമടക്കം 348.5 പോയിന്റുകൾ നേടി സ്പോർട്സ് അക്കാ ദമി കാവനൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
18 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമടക്കം 312.5 കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 176.5 പോയിന്റുമായി നവാമുകുന്ദ സ്പോർട്സ് അക്കാദമി തിരുനാവായ നാലാം സ്ഥാനവും 166.5 പോയിന്റുമായായി സി എച്ച്എംഎച്ച്എസ്എസ് പൂക്കൊളത്തൂർ അഞ്ചാം സ്ഥാനവും നേടി.