ചെങ്കല്ല് ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1337041
Wednesday, September 20, 2023 11:19 PM IST
എടക്കര: ലോറിയിൽ നിന്നു ചെങ്കല്ല് ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ഉപ്പട ചെന്പൻകൊല്ലി കാഞ്ഞിരമലയിൽ വർഗീസ് എന്ന സണ്ണി (59) യാണ് മരിച്ചത്.
ചെന്പൻകൊല്ലി അങ്ങാടിക്ക് സമീപം ലോറിയിൽ നിന്നു മറ്റു തൊഴിലാളികൾക്കൊപ്പം ചെങ്കല്ല് ഇറക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഉപ്പട സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ലിൻസി. മക്കൾ: ലിജി, ലിനി, സാജു. മരുമക്കൾ: ബൈജു, ജോബി. സംസ്കാരം ഇന്നു രാവിലെ പത്തരക്ക് മലച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ.