മഞ്ചേരി: മണ്ഡലത്തിലെ 12 വില്ലേജ് ഓഫീസുകളിലേക്ക് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ അനുവദിച്ചു.
മഞ്ചേരി, നറുകര, പയ്യനാട്, തൃക്കലങ്ങോട്, എളംകൂർ, കാരക്കുന്ന്, പാണ്ടിക്കാട്, ചെന്പ്രശ്ശേരി, വെട്ടിക്കാട്ടിരി, കീഴാറ്റൂർ, നെന്മിനി, എടപ്പറ്റ വില്ലേജുകൾക്ക് വേണ്ടിയാണ് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഫണ്ട് അനുവദിച്ചത്. ഇക്കഴിഞ്ഞ ദിവസം ഏറനാട് മണ്ഡലത്തിലെ അകന്പാടം, കുഴിമണ്ണ, കീഴുപറന്പ്, വെറ്റിലപ്പാറ, ഉൗർങ്ങാട്ടിരി, അരീക്കോട്, കാവനൂർ, എടവണ്ണ, പെരകമണ്ണ വില്ലേജ് ഓഫീസുകൾക്ക് പി.കെ. ബഷീർ എംഎൽഎ 17.12 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുക അനുവദിക്കുന്നത് സംബന്ധിച്ച് കത്തുകൾ എംഎൽഎമാർ ഏറനാട് താലൂക്ക് തഹസീൽദാർ ഹാരിസ് കപ്പൂരിന് കൈമാറി.