24 ആഴ്ചയിൽ പ്രസവിച്ച കുഞ്ഞിന് പുതുജീവൻ നൽകി കിംസ് അൽശിഫ
1336994
Wednesday, September 20, 2023 7:55 AM IST
പെരിന്തൽമണ്ണ: 24 ആഴ്ചയിൽ പ്രസവിച്ച കുഞ്ഞിന് പുതുജീവൻ നൽകി കിംസ് അൽശിഫ ആശുപത്രി. കഴിഞ്ഞ മേയ് മാസത്തിൽ നിലന്പൂർ സ്വദേശികളായ ദന്പതികൾ പ്രസവ ചികിത്സക്കായി നിലന്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രോഗിയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിദഗ്ധ പരിശോധനയ്ക്കും പരിചരണത്തിനുമായി പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നയൻതാരയുടെ കീഴിൽ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.
തുടർന്ന് 24 ആഴ്ച തികയും മുൻപ് 600 ഗ്രാം തൂക്കമുള്ള ആണ് കുഞ്ഞിന് ജ·ം നൽകുകയും കുഞ്ഞിന്റെ ഭാരക്കുറവ്, വളർച്ചക്കുറവ്, ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട്, പാലുകുടിക്കുന്നതിനുള്ള പ്രയാസം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി കടന്നു പോയ നവ ജാത ശിശുവിന്റെ അതി സങ്കീർണമായ ചികിത്സയും പരിചരണവും കിംസ് അൽശിഫ ഹോസ്പിറ്റൽ നിയോനറ്റോളജി വിഭാഗം മേധാവി ഡോ. മൊയ്ദീൻ ബാബു, നിയോനറ്റോളജിസ്റ്റ്് ഡോ.സുകന്യ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയും ചെയ്തു. കിംസ് അൽശിഫ ലെവൽ മൂന്ന് എൻഐസി യു സംവിധാനത്തിലൂടെ കുഞ്ഞിനെ നിരീക്ഷിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.
തുടർന്ന് മൂന്നു മാസത്തെ പരിചരണത്തിന് ശേഷം പൂർണ ആരോഗ്യവാനായ കുഞ്ഞിനെ കുടുംബത്തിന് കൈമാറി. ജില്ലയിലെ ഏറ്റവും മികച്ച നവജാത ശിശു സംരക്ഷണമാണ് കിംസ് അൽശിഫ ആശുപത്രിയിൽ ലഭ്യമാകുന്നത്.
ചികിത്സയുടെ ഭാഗമായ ഡോ. മൊയ്ദീൻ ബാബു, ഡോ.നയൻതാര, ഡോ.സുകന്യ എന്നിവരെ കുഞ്ഞിന്റെ കുടുംബാംഗങ്ങളും കിംസ് അൽശിഫ മാനേജ്മെന്റും അഭിനന്ദിച്ചു.