പോക്സോ കേസിൽ ബ്ലോക്ക് അംഗം അറസ്റ്റിൽ
1336989
Wednesday, September 20, 2023 7:55 AM IST
തുവ്വൂർ: പോക്സോ കേസിൽ ബ്ലോക്ക് പഞ്ചായത്തംഗം അറസ്റ്റിൽ. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വെള്ളുവങ്ങാട് ഡിവിഷൻ അംഗവും പാണ്ടിക്കാട് മരാട്ടപ്പടി സ്വദേശിയുമായ ഇ. സുനിൽ കുമാർ (41) നെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
17 കാരിയെ ശല്യം ചെയ്യുന്നതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് പ്രതിനിധി കൂടിയായ സുനിൽ കുമാർ അറസ്റ്റിലാകുന്നത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.