ട്രാഫിക് സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കണമെന്ന്
1301219
Friday, June 9, 2023 12:27 AM IST
മഞ്ചേരി: ദിവസങ്ങളായി തകരാറിലായി കിടക്കുന്ന മഞ്ചേരി നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം ഉടനടി പുന:സ്ഥാപിക്കണമെന്ന് ഓട്ടോ ടാക്സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു) ആവശ്യപ്പെട്ടു.
ഒരുമാസം മുന്പാണ് നഗരത്തിലെ സിഗ്നൽ സംവിധാനം നിലച്ചത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ആംബുലൻസുകൾക്കു പോലും കടുന്നുപോകാൻ പറ്റാത്ത സ്ഥിതി. അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ കെ ജവഹർ അധ്യക്ഷനായി. പി സുധീർ അലി, മുരളി കവളങ്ങാട്, നിഷാന്ത് താമരത്തൊടി, എ.എം.ഷരീഫ് എന്നിവർ സംസാരിച്ചു.
സ്നേഹയാത്ര സംഘടിപ്പിച്ചു
മഞ്ചേരി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയോജന അയൽക്കൂട്ട അംഗങ്ങളുടെ സ്നേഹ യാത്ര സംഘടിപ്പിച്ചു. 60 തികഞ്ഞ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കായി കോഴിക്കോട് ബിച്ചിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.എൻയുഎൽഎം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന റിലേഷൻഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
നഗരസഭ കാര്യാലയത്തിന് മുന്നിൽ നിന്നും നഗരസഭാധ്യക്ഷ വി എം സുബൈദ യാത്രാ ഫളാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയർപേഴ്സൻമാരായ ഇ വി റസീന, പി പി സറഫുന്നിസ, സെക്രട്ടറി പി എസ് സുധീർ, ടി കെ ഷാഹിന, സി സൈബുന്നിസ, പി മുനീറ, ജിജി ശിവകുമാർ, റൈഹാനത്ത്, സറഫുന്നിസ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.