ആദിവാസി ഭൂസമരത്തിനു ഐക്യദാർഢ്യം
1300663
Wednesday, June 7, 2023 12:02 AM IST
നിലന്പൂർ: ഐടിഡിപി ഓഫീസിന് സമീപം ആദിവാസികൾ നടത്തുന്ന ഭൂസമരത്തിന് ഐക്യദാർഢ്യവുമായി കേരളാ ദളിത് ഫ്രണ്ട് -ജേക്കബ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ സമര പന്തലിലെത്തി. കേന്ദ്ര വനാവകാശ നിയമ പ്രകാരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ആദിവാസികൾ സമരം നടത്തുന്നത്. ആദിവാസികളുടെ ഭൂസമരത്തിന് സംസ്ഥാന സർക്കാർ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ദളിത് ഫ്രണ്ട്- ജേക്കബ് സംസ്ഥാന പ്രസിഡന്റ് വാസു കാരാട് പറഞ്ഞു.
സംസ്ഥാന ട്രഷറർ വൽസൻ അത്തിക്കൽ, സാം മോഹൻ എറണാകുളം, ജില്ലാ ദളിത് ഫ്രണ്ട് പ്രസിഡന്റ് കെ.കെ. രവി, കൊല്ലം ജില്ലാ ദളിത് ഫ്രണ്ട് പ്രസിഡന്റ് അജിത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സെമീർ പുളിക്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബാബു പൊടിയാടൻ, നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജംസീർ കാപ്പിൽ എന്നിവർ പ്രസംഗിച്ചു.