വാടകതർക്കങ്ങൾക്ക് പരിഹാരം വേണമെന്ന് കെട്ടിട ഉടമകൾ
1300655
Wednesday, June 7, 2023 12:02 AM IST
മഞ്ചേരി: കെട്ടിടം വാടകക്കെടുത്ത് കാരാർ പ്രകാരമുള്ള വാടക നൽകാതെ കുടിശികയാക്കിയെന്ന നിരവധി കേസുകൾ നിലനിൽക്കുന്നു. ഇത്തരം കേസുകൾക്ക് അടിയന്തര സ്വഭാവത്തിൽ തീർപ്പ് കൽപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുകളും ഇതുമായി ബന്ധപ്പെട്ട ഇതര ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകളും നടപടിയെടുക്കണമെന്നും ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. കരാർ പുതുക്കാതെയും വാടക കൊടുക്കാതെയും കെട്ടിടത്തിൽ തുടരുന്നത് അന്യായവും ഉടമകളുടെ അവകാശ ലംഘനവും ആണെന്നും കണ്വൻഷൻ ചൂണ്ടിക്കാട്ടി.
മഞ്ചേരി സിറ്റി പോയിന്റ് ഓഡിറ്റോറിയത്തിൽ നടന്ന കണ്വൻഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഫക്രുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്് സലീം കാരാട്ട്, സ്റ്റേറ്റ് സെക്രട്ടറി ഹസൻഹാജി, സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അച്ചന്പാട്ടിൽ വീരാൻകുട്ടി, ചേക്കുപ്പ ഖാദർ, കുഞ്ഞുമുഹമ്മദ് പുളിക്കൽ, സുഹൈൽ മക്കരപ്പറന്പ് എന്നിവർ പ്രസംഗിച്ചു.