ഐഎസ് സീനിയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം
1300472
Tuesday, June 6, 2023 12:24 AM IST
പെരിന്തൽമണ്ണ: ഐഎസ് സീനിയർ സെക്കൻഡറി സ്കൂളിൽ കെജി വിഭാഗം വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി. ഐഎസ്എസ് പ്രസിഡന്റ് പി. ഉണ്ണീൻ ഉദ്ഘാടനം ചെയ്തു.
സിനിമഗാന രചയിതാവും പിന്നണി ഗായകനുമായ അനിൽ മങ്കട മുഖ്യാതിഥിയായിരുന്നു. ഐഎസ്എസ് ജനറൽ സെക്രട്ടറി കല്ലിങ്ങൽ മുഹമ്മദാലി, കെ.എം.ടി. മുഹമ്മദാലി, ടി.സയ്യിദലി, കെ. അബ്ദുള്ള എന്ന മാനു, സ്കൂൾ സെക്രട്ടറി എ.വി. അബ്ദുൾ റഫീക്ക്, പാക്കത്ത് മുസ്തഫ, പി.എസ് അബ്ദുറഹിമാൻ, കെ.പി ഉമ്മർ, കെ. അബ്ദുള്ള ഫിറോസ്, വൈസ് പ്രിൻസിപ്പൽ ടി.എസ് സാദിഖ്, കെ.ജി വിഭാഗം ഹെസ്മിസ്ട്രസ് കെ.പാറുക്കുട്ടി, പിടിഎ പ്രസിഡന്റ് പി.ടി. അബ്ദുള്ള ഷാക്കിർ എന്നിവർ പ്രസംഗിച്ചു. കെജി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥകൾക്കായി പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് പൊലൂഷൻ എന്നിവയുമായി ബന്ധപ്പെട്ട് ചിത്രരചന, പോസ്റ്റർ നിർമാണം എന്നിവയിൽ മത്സരങ്ങൾ നടത്തി. ഫലവൃക്ഷതൈകളും നട്ടുപിടിപ്പിച്ചു. പ്രിൻസിപ്പൽ എം. റസിയ, വൈസ് പ്രിൻസിപ്പൽ ടി.എസ്. സാദിഖ്, കോ-ഓർഡിനേറ്റർ കെ.പി. അബ്ദുറഹിമാൻ, കെ.ദീപ, സി.എം. ഷൈലാജാൻ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാർ, ക്ലാസ് ലീഡർമാർ എന്നിവർ നേതൃത്വം നൽകി.