"ഹ​രി​ത’​യു​ടെ സി​വി​ൽ സ​ർ​വീ​സ് ഓ​റി​യ​മ​ന്‍റേ​ഷ​ൻ പ​രി​പാ​ടി സ​മാ​പി​ച്ചു
Monday, June 5, 2023 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: "വി​ദൂ​ര​മ​ല്ലി​നി ഏ​തൊ​രു സ്വ​പ്ന​വും' എ​ന്ന പ്ര​മേ​യ​ത്തി​ൽ എം​എ​സ്എ​ഫ് ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ "സ്മൈ​ൽ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സി​വി​ൽ സ​ർ​വീ​സ് ഓ​റി​യ​ന്‍റ​ഷ​ൻ പ്രോ​ഗ്രാം സ​മാ​പി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​നാ​യി വി​വി​ധ​ങ്ങ​ളാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ഞ്ചു​ത​ല​ങ്ങ​ളി​ലാ​യി സ്മൈ​ൽ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നാ​യി "ലി​സ്റ്റ​ണിം​ഗ് ഹ​ബ്ബ്’, വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​യോ​ധ​ന ക​ലാ​പ​രി​ശീ​ല​ന​ത്തി​നാ​യി ’"ഷി ​ഫെ​ൻ​സ്’, സം​ര​ഭ​ക​ത്തി​നാ​യി പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ന്ന​ത​നാ​യി ’സ്മൈ​ൽ ഫെം ​പ്രെ​നേ​ർ​സ് ’ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നാ​യി ’സ്കി​ൽ ഡെ​വ​ല​പ്മ​ന്‍റ്’ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​നാ​യി ’എ​ഡ്യൂ​ക്കേ​ഷ​ൻ ഫെം ​പ​വെ​ർ​മ്മെ​ന്‍റ്’ എ​ന്നി​വ​യാ​ണ് വി​വി​ധ​ഘ​ട​ക​ങ്ങ​ൾ.’
സി​വി​ൽ സ​ർ​വീ​സ് എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​നും കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ സി​വി​ൽ സ​ർ​വീ​സ് മേ​ഖ​ലി​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​വു​മാ​യാ​ണ് സ​മൈ​ൽ പ​ദ്ധ​തി​യു​ടെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം എ​ന്ന ഫേ​സി​ന്‍റെ കീ​ഴി​ൽ ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി ’ക്രി​യ’ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ശി​ഹാ​ബ് ത​ങ്ങ​ൾ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി ദ്വി​ദി​ന സ​ഹ​വാ​സ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ദ്യ​ദി​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം നി​ർ​വ​ഹി​ച്ചു.ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഹ​രി​ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഫ്ശീ​ല ഷ​ഫീ​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ഹീ​ദ റാ​ഷി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.