കരുവാരകുണ്ട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു
1300077
Sunday, June 4, 2023 10:15 PM IST
കരുവാരകുണ്ട്: തടാകത്തിൽ നീന്തുന്നതിനിടെ കരുവാരക്കുണ്ട് സ്വദേശിയായ യുവാവ് കാനഡയിലെ വാൻ ഡ്യുവറിൽ മുങ്ങി മരിച്ചു. കരുവാരകുണ്ട് ഭവനംപറന്പ് പള്ളിക്കുന്നേൽ ഡോയി - സിബിലി ദന്പതികളുടെ മകൻ പോൾമാത്യു(27) ആണ് മുങ്ങി മരിച്ചത്. അവിവാഹിതനാണ്. തടാകത്തിൽ മീൻ പിടിക്കാൻ പോയപ്പോൾ കൂട്ടുകാരൊടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഒരു വർഷം മുന്പാണ് ബിസിനസ് ആവശ്യാർഥം പോൾ കാനഡയിൽ പോയത്. സഹോദരങ്ങളായ അലൻ, റോസ് എന്നിവർ കാനഡയിലുണ്ട്. മറ്റൊരു സഹോദരൻ ജോണ്. സംസ്കാരം നാട്ടിൽ നടത്തും.