ബോധവത്കരണം സംഘടിപ്പിച്ചു
1299125
Thursday, June 1, 2023 12:42 AM IST
പെരിന്തൽമണ്ണ: ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി മഞ്ചേരിയും പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ചേർന്ന് ലോകപുകയില വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ന്ധ പുകയില അല്ല ഭക്ഷണമാണ് വേണ്ടത് ന്ധ എന്ന വിഷയത്തിൽ തിരൂർക്കാട് നസ്ര കോളജിൽ ബാധവത്ക്കരണം സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ.പി. സുബൈർ, എൻഎസ്എസ് ചാർജ് ആദിബ് എന്നിവർ പ്രസംഗിച്ചു. ലഹരിയുടെ വിപത്തിനെക്കുറിച്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.എസ് പ്രസാദ് ക്ലാസെടുത്തു. കോളജിലെ 60 എൻഎസ്എസ് വോളണ്ടിയർമാർ, മറ്റു അധ്യാപകർ, പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലെ പാരാ ലീഗൽ വോളണ്ടിയർമാരായ അഹമ്മദ്, അബൂബക്കർ, വസന്ത, ഫാത്തിമ, സുനിത എന്നിവർ പങ്കെടുത്തു.