പെൻഷൻകാരോട് സർക്കാരിനു നിഷേധാത്മക നിലപാട്: ആര്യാടൻ ഷൗക്കത്ത്
1299120
Thursday, June 1, 2023 12:42 AM IST
മലപ്പുറം: സംസ്ഥാനത്തെ പെൻഷൻ സമൂഹത്തോട് പിണറായി സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടുകൾ ഒരു സർക്കാരിനും ഭൂഷണമല്ലെന്നു കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
കുടിശികയായ അഞ്ചുഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, തടഞ്ഞുവച്ച പെൻഷൻ പരിഷ്ക്കരണ, ക്ഷാമശ്വാസ കുടിശികകൾ ഉടൻ വിതരണം ചെയ്യുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സർവീസ് പെൻഷൻകാരും കുടുംബാംഗങ്ങളും നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുല്ലശേരി ശിവരാമൻനായർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എ സുന്ദരൻ, സംസ്ഥാന സെക്രട്ടറിമാരായ വി.എ ലത്തീഫ്, ടി.വിനയദാസ്, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ടി. വനജ, സംസ്ഥാന മുൻ വൈസ് പ്രസിഡന്റ്ുമാരായ ഡി. ഹരിഹരൻ, ഡോ. എം.സി.കെ. വീരാൻ, മഹിളാ ഫോറം ജില്ലാ പ്രസിഡന്റ് ജെ. സരസ്വതി, സെക്രട്ടറി ആനിയമ്മ തോമസ്, ജില്ലാ ട്രഷറർ എൻ.പി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ ഭാഗമായിരുന്നു സമരം.