പെരിന്തൽമണ്ണയിൽ "സവിധം' പദ്ധതിക്ക് തുടക്കമായി
1298876
Wednesday, May 31, 2023 5:16 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ വിധവകളുടെ ക്ഷേമത്തിനു ഊന്നൽ നൽകി നടപ്പാക്കുന്ന "സവിധം' പദ്ധതിയുടെ ഉദ്ഘാടനം സബ് കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു.
സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിൽ അവസരം, സംരംഭം ആരംഭിക്കുന്നതിനുള്ള സഹായം എന്നിവയടങ്ങുന്ന പദ്ധതിയാണ് സവിധം. അലങ്കാർ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ തനൂറ ശ്വേതമേനോൻ, ഗൈനക്കോളജിസ്റ്റ് ഡോ. മുംതാസ് തുടങ്ങിയവർ വിശിഷ്ട്ടാതിഥികളായിരുന്നു.
വിവിധ വാർഡുകളിൽ നിന്നായി 300 ലധികം സ്ത്രീകൾ പങ്കെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ .ഉണ്ണികൃഷ്ണൻ, അന്പിളി മനോജ്, സിഡിഎസ് ചെയർപേഴ്സണ് വിജയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, വൈസ് ചെയർമാൻ എ. നസീറ എന്നിവർ പ്രസംഗിച്ചു.