പെരിന്തൽമണ്ണ: റെഡ്യൂസ് റീയൂസ് റീസൈക്കിൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുള്ള ആർആർആർ യൂണിറ്റ് പെരിന്തൽമണ്ണ നഗരസഭ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.
ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ്ചെയർമാൻ എ. നസീറ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ജെഎച്ച്ഐമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗണ്‍സിലർമാർ എന്നിവർ പങ്കെടുത്തു.
മാലിന്യലഘുകരണമാണ് ആർആർആർ യൂണിറ്റ് ലക്ഷ്യമാകുന്നത്. വീടുകളിലും മറ്റും ഉപയോഗിച്ചതും എന്നാൽ മറ്റൊരാൾക്ക് പുനരുപയോഗിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ തുടങ്ങിയവ ശേഖരിച്ചു ആവശ്യക്കാർക്ക് ആർആർആർ യൂണിറ്റിലൂടെ വിതരണം ചെയ്യും. റീസൈക്കിൾ ചെയ്യാൻ കഴിയുന്നവ പുതിയ വസ്തുക്കളാക്കി മാറ്റിയാണ് വിതരണം ചെയ്യുക. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷാൻസി നന്ദകുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ എന്നിവർ പ്രസംഗിച്ചു.