ജില്ലയിൽ 84.53 ശതമാനം ജയം
1297381
Friday, May 26, 2023 12:32 AM IST
മലപ്പുറം: പ്ലസ്ടു പരീക്ഷയിൽ ജില്ലയ്ക്ക് എ പ്ലസ് വിജയം. 4,897 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഇക്കാര്യത്തിൽ സംസ്ഥാനത്ത് തന്നെ മുന്നിലെത്തി. കഴിഞ്ഞ വർഷം 4,283 പേർ ഫുൾ എ പ്ലസ് നേടിയിരുന്നു. ജില്ലയിലെ 243 സ്കൂളുകളിൽ നിന്നായി 60,380 പേരാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതിൽ 51,039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 84.53 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 86.80 ശതമാനമായിരുന്നു. ജില്ലയിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവിടങ്ങളിലായി 12 സ്കൂളുകൾ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.
ടെക്നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 396 വിദ്യാർഥികളിൽ 294 പേരും വിജയിച്ചു. 74.24 ആണ് വിജയ ശതമാനം. 66 ശതമാനമായിരുന്നു കഴിഞ്ഞ വർഷം. 18 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സ്കോൾ കേരള (ഓപ്പണ് സ്കൂൾ) വിഭാഗത്തിലെ 15,046 വിദ്യാർഥികളിൽ 6,880 പേർ ഉപരിപഠനത്തിന് യോഗ്യരായി. 45.73 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 47.81 ശതമാനം ആയിരുന്നു. 212 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ (കുട്ടികളുടെ
എണ്ണം)
എയ്ഡഡ് സ്കൂളുകൾ
പൊന്നാനി എംഇഎസ് എച്ച്എസ്എസ് (237), രാമനാട്ടുകര എച്ച്എസ്എസ് വൈദ്യരങ്ങാടി (178), മാറാക്കര വിവിഎം എച്ച്എസ്എസ് (256), കോട്ടൂർ എകഐം എച്ച്എസ്എസ് (194), ചാപ്പനങ്ങാടി പിഎംഎസ്എ വിഎച്ച്എസ്എസ് (117), അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ എച്ച്എസ്എസ് (130), ഒളവട്ടൂർ എച്ച്ഐഒ എച്ച്എസ്എസ് (119).
അണ് എയ്ഡഡ്
നിലന്പൂർ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് (12), വേങ്ങര അൽ ഇഹ്സാൻ ഇംഗ്ലിഷ് എച്ച്എസ്എസ് (42), കടകശ്ശേരി ഐഡിയൽ എച്ച്എസ്എസ് (210), നിലന്പൂർ പീവീസ് എച്ച്എസ്എസ് (63), ചേലക്കാട് ധർമ്മഗിരി ഐഡിയൽ എച്ച്എസ്എസ് (65).
സ്പെഷൽ സ്കൂൾ
വാഴക്കാട് കാരുണ്യഭവൻ എച്ച്എസ്എസ് ഫോർ ദ ഡഫ് (14)