എഎഡബ്ല്യുകെ പതിനാറാം വാർഷിക സമ്മേളനം
1297380
Friday, May 26, 2023 12:32 AM IST
പുലാമന്തോൾ: 2004-ൽ അനുവദിച്ചു കിട്ടിയ വർക്ക്ഷോപ്പ് വർക്കേഴ്സ് ക്ഷേമനിധിയെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് പുലാമന്തോൾ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന എഎഡബ്ല്യുകെ(അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരള) പുലാമന്തോൾ യൂണിറ്റ് പതിനാറാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കബീർ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് അച്യുതൻ തിരുനാവായ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രകാശൻ പുലാമന്തോൾ, സെക്രട്ടറി മുത്തു മുസ്തഫ, യൂണിറ്റ് ട്രഷറർ ഗോപിനാഥൻ, പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് അംഗം സാവിത്രി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യബാലൻ, സതീഷ്, സുനിൽ, മോഹനൻ, മനോജ് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ എംവിഐ ആൻഡ് അസിസ്റ്റന്റ് ആർടിഒ മുഹമ്മദ് ഷഫീഖ് വർധിച്ചു വരുന്ന വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെ കുറിച്ചും എഐ കാമറ അടക്കമുള്ള പുതിയ ട്രാഫിക് പരിഷ്കാരണങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. യൂണിറ്റിലെ മുതിർന്ന വർക്ക് ഷോപ്പ് തൊഴിലാളികളായ കുഞ്ഞവറ, സോമനാഥൻ എന്നിവരെ ആദരിക്കുകയും ചെയ്തു. വർക്ക് ഷോപ്പ് ജീവനക്കാരും അനുബന്ധ സ്ഥാപനങ്ങളിലുള്ളവരും ചേർന്ന് പുലാമന്തോൾ ടൗണിൽ പ്രകടനവും നടത്തി. പുതിയ ഭാരവാഹികളായി സനീഷ് (ഉണ്ണി)-പ്രസിഡന്റ്, മുത്തു മുസ്തഫ-സെക്രട്ടറി, ഗോപിനാഥൻ-ട്രഷറർ.