കളിയും ചിരിയും കുറുന്പുകളുമായി കിംസ് അൽശിഫ നിയനറ്റോളജി വാർഷികാഘോഷം
1297376
Friday, May 26, 2023 12:32 AM IST
പെരിന്തൽമണ്ണ: കിംസ് അൽശിഫ ഹോസ്പിറ്റലിലെ ’മേഡോറ’ വിഭാഗത്തിനു കീഴിൽ കഴിഞ്ഞ എട്ട് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന നിയനറ്റോളജി വിഭാഗത്തിന്റെ വാർഷികാഘോഷം നടത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കിംസ് അൽശിഫ നിയനറ്റോളജി വിഭാഗത്തിന്റെ പരിചരണത്തിൽ ജീവിതത്തിലേക്ക് തിരികെ വന്ന നൂറിലധികം കുരുന്നുകൾ പരിപാടിയിൽ പങ്കെടുത്തു.
സീനിയർ പീഡിയാട്രീഷ്യനും സിനി ആർട്ടിസ്റ്റുമായ ഡോ. വേണുഗോപാൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.സി. പ്രിയൻ അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നയൻതാര, ഡോ. വത്സ ബി. ജോർജ്, ഡോ. സജിത, ഡോ. ആമിന നൗഷാദ്, പീഡിയാട്രീഷ്യൻമാരായ ഡോ. ബിനോയ് ജോർജ്, ഡോ. വിപിൻ കളത്തിൽ, ഡോ. ആദിൽ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. എലിസബത്ത്, പ്രീതി തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിയനറ്റോളജി വിഭാഗം മേധാവി ഡോ. മൊയ്ദീൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ തുടങ്ങിയവർ പ്രസംഗിച്ചു.
പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. എലിസബത്ത് പ്രീതി തോമസ്, ഡോ. വിപിൻ കളത്തിൽ എന്നിവർ ബോധവത്കരണ ക്ലാസുകൾ എടുത്തു. ശേഷം കുട്ടികൾക്കായി വിവിധിയിനം കലാ പരിപാടികളും മാജിക് ഷോയും നടന്നു. സിനി ആർടിസ്റ്റ് ആയ രാജേഷ് കടവന്തറയും മജിഷ്യൻ പ്രജിത് മാസ്റ്ററും പരിപാടികൾക്ക് നേതൃത്വം നൽകി.