ലയണ്‍സ് ക്ലബ് സമ്മേളനം നടത്തി
1297137
Wednesday, May 24, 2023 11:54 PM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318ഡി സംയുക്തമായി നടത്തിയ റീജിയൻ18 ആൻഡ് സോണ്‍ കോണ്‍ഫറൻസ് പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ നടത്തി.
വിവിധ മേഖലകളിൽ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നൽകുവാൻ സമ്മേളനം തീരുമാനിച്ചു. വീട് വയ്ക്കുവാൻ ധനസഹായം, ഡയാലിസിസിനുള്ള സംവിധാനം, ചാരിറ്റി പ്രവർത്തകർക്ക് ആശുപത്രി സാമഗ്രികൾ വാങ്ങുവാനുള്ള സഹായം, സ്കൂൾ ഹെൽത്ത് പ്രോഗ്രാം, മെഡിക്കൽ ക്യാന്പുകൾ, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സേവനങ്ങൾ നടത്തും.
റീജിയൻ ചെയർമാൻ ലയണ്‍ ഡോ. കൊച്ചു എസ്. മണി ഉദ്ഘാടനം ചെയ്തു.
സോണ്‍ ചെയർമാൻമാർ ഒ.കെ റോയി, അബ്ദുറഹ്മാൻ, ഡിസ്ട്രിക്ട് സെക്രട്ടറി അനിൽകുമാർ, ഏരിയാ ലീഡർ അഡ്വ. പ്രസാദ്, എ.സി.പി ശ്രീകല, എസിഎസ് കെ.സി ഇസ്മായിൽ, സി.എ സുനിൽകുമാർ, ജയരാജ്, വിവിധ ക്ലബുകളിലെ പ്രസിഡന്റുമാർ, ടൗണ്‍ ക്ലബ് പ്രസിഡന്റ് അഡ്വ. ബെന്നി, ടൗണ്‍ ക്ലബ് സെക്രട്ടറി ഡോ. നഈമു റഹുമാൻ എന്നിവർ പ്രസംഗിച്ചു.