കുടുംബശ്രീ കലോത്സവത്തിന് തുടക്കമായി
1296894
Wednesday, May 24, 2023 12:17 AM IST
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന "അരങ്ങ് 2023’ ജില്ലാതല കലോത്സവം മലപ്പുറം ഗവണ്മെന്റ് കോളജിൽ പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മറിയുമ്മ ഷെരീഫ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൾ ഹക്കീം, മലപ്പുറം മുനിസിപ്പാലിറ്റി കൗണ്‍സിലർമാരായ സുരേഷ്, ജുമൈല ജലീൽ, ഒ. സഹദേവൻ, മലപ്പുറം ഗവണ്മെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഖദീജ, സിഡിഎസ് ചെയർപേഴ്സണ്‍മാരായ ജുമൈല, റസിയ, ബിന്ദു, സ്വപ്ന, സാജിത ആനക്കയം, നജീറ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് സ്വാഗതവും വി.എ അനുജ ദേവി നന്ദിയും പറഞ്ഞു.