യാത്രയയപ്പ് നൽകി
1282717
Friday, March 31, 2023 12:02 AM IST
എടക്കര: മാമാങ്കര സെന്റ് മേരീസ് എയുപി സ്കൂളിൽ നിന്നു മൂന്നര പതിറ്റാണ്ടിലെ അധ്യാപന ജീവിതം പൂർത്തിയാക്കി പ്രധാനാധ്യാപികയായി പടിയിറങ്ങുന്ന മീനാകുമാരിക്കും അധ്യാപിക റെയ്ച്ചലിനും മൂന്നര പതിറ്റാണ്ട് വിദ്യാർഥികൾക്ക് അന്നം വച്ചുവിളന്പിയ സൂസമ്മക്കും മാനേജ്മെന്റും സഹപ്രവർത്തകരും പിടിഎയും വിദ്യാർഥികളും ചേർന്ന് സമുചിതമായ യത്രയയപ്പ് നൽകി. കേക്ക് മുറിച്ചും പൊന്നാടയണിയിച്ചും സമ്മാനങ്ങൾ നൽകിയുമാണ് പ്രിയപ്പെട്ടവർക്ക് യാത്രയയപ്പ് നൽകിയത്.
സീനിയർ അസിസ്റ്റന്റ് ഗ്രേസി, എസ്ആർജി കണ്‍വീനർ പി.വി ബെന്നി, സ്റ്റാഫ് സെക്രട്ടറി എൻ.എം ചാക്കോ, സ്കൂൾ ലീഡർ നസൻ, പിടിഎ പ്രസിഡന്റ് സമീർ, എംപിടിഎ പ്രസിഡന്റ് റസീന എന്നിവർ പങ്കെടുത്തു.