യുഡിഎഫ് പ്രതിഷേധ സംഗമം
1282714
Friday, March 31, 2023 12:01 AM IST
നിലന്പൂർ: രാഹുൽ ഗാന്ധിയുടെ ലോക്സഭംഗത്വം റദ്ദാക്കിയ നടപടിക്കെതിരേ ചാലിയാറിൽ പ്രതിഷേധ സംഗമം സംഘടിച്ചു.
ജനാധിപത്യ ധ്വംസനത്തിനെതിരേ ചാലിയാർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അകന്പാടം അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡിസിസി ജനറൽ സെക്രട്ടറി എം.കെ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു.
രാഹുൽഗാന്ധിയുടെ ലോക്സഭാഗംത്വം റദ്ദാക്കി പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താമെന്ന മോഹം നടക്കില്ലെന്ന് ഹാരിസ്ബാബു പറഞ്ഞു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് തോണിയിൽ സുരേഷ് അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹാരീസ് ആട്ടീരി, ചാലിയാർ സർവീസ് ബാങ്ക് പ്രസിഡന്റ് ബെന്നി കൈതോലിൽ, പഞ്ചായത്ത് ഉപാധ്യക്ഷ ഗീതാദേവദാസ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ സുമയ്യ പൊന്നാംകടവൻ, ബീനാ ജോസഫ്, പഞ്ചായത്തംഗങ്ങളായ സിബി അന്പാട്ട്, ജയശ്രീ, കോണ്ഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമാരായ നാലകത്ത് ഹൈദരലി, കാട്ടുമുണ്ട മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡന്റ് ഇ.പി. മുരളി, സെക്രട്ടറി ജെയിംസ് മനയാനി, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹസൻ ചെറുശോല, പി.കെ. ആലിപ്പു, അഷറഫ് കണ്ണിയൻ, ദേവരാജൻ എളന്പിലാക്കോട്, സക്കീർ എരഞ്ഞിമങ്ങാട് എന്നിവർ പ്രസംഗിച്ചു.