തുവൂരിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ ധർണ നടത്തി
1282708
Friday, March 31, 2023 12:01 AM IST
കരുവാരകുണ്ട്: പഞ്ചായത്തുകൾക്കുള്ള ബജറ്റ് തുക വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തുവൂരിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ ധർണ നടത്തി.
ടൗണിൽ നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പുഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകളെ പല വിധത്തിൽ അവഗണിക്കുന്നതിനൊടൊപ്പം പദ്ധതി നിർവഹണം താളംതെറ്റാനും അർഹരായ ആളുകൾക്കുള്ള ആനുകൂല്യം നഷ്ടപ്പെടാനും സംസ്ഥാന സർക്കാരിന്റെ നിലപാട് കാരണമാകുമെന്ന് ഉന്നയിച്ചാണ് തുവൂർ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ പ്രതിഷേധ ധർണ നടത്തിയത്.
പ്രസിഡന്റ് പി.ടി. ജ്യോതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ.ജലീൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ലത്തീഫ്, സി.ടി.ജസീന, എൻ.പി.നിർമല, കെ.സുബൈദ, കെ.കെ.സുരേന്ദ്രൻ, സുബൈർ ഇല്ലിക്കൽ, കെ.വി.സുരേഷ് ബാബു, മുഹമ്മദ് അബ്ദുൽ മുനീർ കുരിക്കൾ, എൻ.കെ.നാസർ, സാലിം ബാപ്പുട്ടി, കെ. നിഷാന്ത്, മുസ്ല്യാരകത്ത് കുഞ്ഞാപ്പു, നീലിയോട്ടിൽ രജനി തുടങ്ങിയവർ പ്രസംഗിച്ചു.