സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
1282295
Wednesday, March 29, 2023 11:46 PM IST
പെരിന്തൽമണ്ണ : ബ്രഹ്മപുരം ദുരന്ത ഭൂമിയിൽ ദിവസങ്ങളോളം ജോലി ചെയ്ത് തിരിച്ചെത്തിയ പെരിന്തൽമണ്ണയിലെ റെസ്ക്യൂ ആൻഡ് ഫയർ ഫോഴ്സിലെ ജീവനക്കാർക്കു പെരിന്തൽമണ്ണ ഐഎംഎ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. ചോലാംകുന്നിലുള്ള ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ഇന്നു നടക്കുന്ന ക്യാന്പിൽ ജീവനക്കാരുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളാണ് കൂടുതലും നടത്തുന്നത്. അവസരം പ്രയോജനപ്പെടുത്തണമെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു.