മങ്കട: മങ്കട ഐസിഡിഎസ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ‘പോഷണ് പക്വാഡ’ പദ്ധതിയുടെ ഭാഗമായി കൗമാര പെണ്കുട്ടികൾക്കുള്ള ആരോഗ്യ ന്യൂട്രീഷൻ ക്യാന്പ് മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾകരീം ഉദ്ഘാടനം ചെയ്തു. ‘വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്’ എന്ന വിഷയത്തിൽ ഡോ. ബിന്ദുവും ’ചെറു ധാന്യങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ ന്യൂട്രീഷ്യനിസ്റ്റ് പി. റജീനയും ക്ലാസുകളെടുത്തു.
ഐസിഡിഎസ് സൂപ്പർവൈസർമാരായ എം.കെ ബിന്ദു, എം. ഷീജ, കെ. സബീന, കെ.കെ സരസ്വതി, പി.പി ദാക്ഷായണി, മങ്കട ഐസിഡിഎസ് പ്രൊജക്ടിലെ അങ്കണവാടി പ്രവർത്തകരും പ്രൊജക്ട് പരിധിയിലെ കൗമാര പെണ്കുട്ടികളും ക്യാന്പിൽ പങ്കെടുത്തു. ചെറുധാന്യങ്ങളുടെ പ്രദർശനവും ആരോഗ്യപോഷണ പ്രദർശനവും കൗമാര പെണ്കുട്ടികളുടെ വളർച്ച നിരീക്ഷണവും ആരോഗ്യപോഷണ വിലയിരുത്തലും പരിപാടിയോടനുബന്ധിച്ച് നടന്നു. സിഡിപിഒ പി.കെ ഇന്ദിര സ്വാഗതവും സന്പുഷ്ട കേരളം പദ്ധതി ബ്ലോക്ക് കോ-ഓർഡിനേറ്റർ സാദിഖ് മനോരത്ത് നന്ദിയും പറഞ്ഞു.