പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ നവീകരിച്ച ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു
1281427
Monday, March 27, 2023 12:24 AM IST
പെരിന്തൽമണ്ണ: കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കുമുള്ള ടോയ്ലറ്റുകൾ, വിശ്രമമുറികൾ, മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയുടെയും സിഎംഡിയുടെയും സ്വപ്ന പദ്ധതികളിൽ പെരിന്തൽമണ്ണ ഡിപ്പോയിലെ പബ്ലിക് ടോയ്ലറ്റ് നവീകരിക്കുകയും പുതിയ സോക്ക്പിറ്റ് നിർമിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ യൂണിറ്റുകൾ കേന്ദ്രീകരിച്ച് സിവിൽ മെയിന്റനൻസ് ആൻഡ് വെൽഫെയർ കമ്മിറ്റി രൂപീകരിച്ചാണ് പ്രവൃത്തികൾ നടത്തിയത്. നവീകരിച്ച പബ്ലിക് ടോയ്ലറ്റ് നജീബ് കാന്തപുരം എംഎൽഎ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് കൗണ്സിലർ ഹുസൈനാ നാസർ, കെ.പി രാധാകൃഷ്ണൻ, വി.എം.എ നാസർ, വി. രവീന്ദ്രൻ, ടി.പി ബാബു, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.