മാതൃശിശു ബ്ലോക്കിൽ പുസ്തകക്കൂട് ഒരുക്കി
1281031
Sunday, March 26, 2023 12:09 AM IST
മലപ്പുറം : കെഎസ്ടിഎ ജില്ലാ സെന്ററിൽ പ്രവർത്തിക്കുന്ന അനീഷ് മാസ്റ്റർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ മലപ്പുറം താലൂക്ക് ആശുപത്രിയിലെ മാതൃ ശിശു ബ്ലോക്കിൽ സ്ഥാപിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി കെ.വി ബാലകൃഷ്ണൻ മാസ്റ്റർ പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് എ. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗണ്‍സിലർ സുരേഷ്, കഐസ്ടിഎ ജില്ലാ സെക്രട്ടറി രത്നാകരൻ, നഴ്സിംഗ് സൂപ്രണ്ട് അശ്വതി എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി കെ.ആർ നാൻസി, ജോയിന്റ് സെക്രട്ടറി ബിജിലി തുടങ്ങിയവർ നേതൃത്വം നൽകി.