യൂത്ത് കോണ്ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി
1280384
Thursday, March 23, 2023 11:52 PM IST
മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മലപ്പുറത്ത് ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അജിത് പുള്ളികൽ, അഷ്റഫ് കുഴിമണ്ണ, സഫീർജാൻ, സുനിൽ പോരൂർ, റാഷിദ് പൂക്കോട്ടൂർ, നൗഫൽ പാറകുളം,ജിജി മോഹൻ, ജൈസൽ എടപ്പറ്റ, മഹേഷ് കൂട്ടിലങ്ങാടി ,ഷബീർ കുരിക്കൾ, നാസിൽ പൂവിൽ, അനീഷ് കളത്തിങ്ങൽ, കഐസ്യു ജില്ലാ സെക്രട്ടറി ഇ.കെ.അൻഷിദ് നിയോജകമണ്ഡലം പ്രസിഡന്റ്മാരായ അൻവർ അരൂർ, കെ.പി.ഷറഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.