റോഡ് നവീകരിക്കുന്നതിനു മൂന്നു കോടി രൂപയുടെ ഭരണാനുമതിയായി
1280380
Thursday, March 23, 2023 11:51 PM IST
മങ്കട: മങ്കട മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നും ദിനേന ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡ് ബിഎം ബിസി ചെയ്ത് നവീകരിക്കുന്നതിന് മൂന്നു കോടി രൂപയുടെ ഭരണാനുമതിയായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ നോണ്‍ പ്ലാൻ ഫണ്ടിൽ നിന്നാണ് തുക വകയിരുത്തിയത്. അങ്ങാടിപ്പുറം മുതൽ വെങ്ങാട് വരെ ബിഎം ബിസി ചെയ്ത് നവീകരിക്കരിക്കുന്നതിന് 18 കോടിയുടെ എസ്റ്റിമേറ്റ് ആണ് സർക്കാരിന് സമർപ്പിച്ചത്. കൂടാതെ ഈ വർഷത്തെ ബജറ്റ് നിർദേശത്തിൽ ആദ്യമായി നൽകിയത് ഈ റോഡ് ആയിരുന്നു എന്നും എംഎൽഎ പറഞ്ഞു.