മന്പാട് പഞ്ചായത്ത് ബജറ്റ്: ഭവന പദ്ധതിക്ക് ഉൗന്നൽ
1280051
Thursday, March 23, 2023 12:16 AM IST
മന്പാട്: മന്പാട് ഗ്രാമപഞ്ചായത്ത് ബജറ്റിൽ ഭവന പദ്ധതിക്ക് ഉൗന്നൽ. ലൈഫ് ഭവന പദ്ധതിക്ക് ഒരു കോടി, ആരോഗ്യ മേഖലക്ക് 50 ലക്ഷം, ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് ടൂറിസം വികസനത്തിന് 50 ലക്ഷം, ഭിന്നശേഷി ക്ഷേമത്തിന് 60 ലക്ഷം, ക്ഷീര വികസനത്തിന് 30 ലക്ഷം, സമഗ്ര കാർഷിക വികസനത്തിന് 50 ലക്ഷം, വന്യമൃഗങ്ങളിൽ നിന്നു കൃഷിയെ സംരക്ഷിക്കാൻ സോളാർ ഫെൻസിംഗ് ആറു ലക്ഷം, വനിതാ സംരംഭകർക്ക് ഇരുച്ചക്ര വാഹനം 12 ലക്ഷം, വീട്ടിക്കുന്ന് കലുങ്ക് നിർമാണം 16 ലക്ഷം, അങ്കണവാടികൾക്ക് പുതിയ കെട്ടിടം 30 ലക്ഷം, തെരുവുവിളക്ക് 23 ലക്ഷം, ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് ടൂറിസം കേന്ദ്രത്തിൽ സൂര്യകാന്തി കൃഷി മൂന്നു ലക്ഷം, ബഡ്സ് സ്ക്കൂൾ പൂർത്തീകരണത്തിന് 35 ലക്ഷം, മന്പാട് ഫെസ്റ്റ് 3.5 ലക്ഷം, കാട്ടുമുണ്ട യുപി സ്കൂൾ വാനനിരീക്ഷണ സംവിധാനം ഒരു ലക്ഷം, പട്ടികജാതി കുടുംബങ്ങളുടെ ഭൂമി സംരക്ഷണം 25 ലക്ഷം, വടപുറം, കട്ടുമുണ്ട ബസ് കാത്തിരിപ്പ് കേന്ദ്രം അഞ്ചു ലക്ഷം, ബേസിക്ക് ലൈഫ് സപ്പോർട്ട് ഒരു ലക്ഷം, വാർത്തിച്ചോല രാജീവ്ഗാന്ധി റോഡ് പുനരുദ്ധാരണം 23 ലക്ഷം, വനിത സംരംഭം ഫുഡ് പ്രോസസിംഗ് യൂണിറ്റ് ആറു ലക്ഷം തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ. ഗാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ഉമൈമത്ത് ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡന്റ് സി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.ടി അഹമ്മദ്, മേജർ മുഹമ്മദ്, സിനി ഷാജി, സെക്രട്ടറി പി. അവസന്ന എന്നിവർ പ്രസംഗിച്ചു.