പെരിന്തൽമണ്ണ സിഎച്ച് സെന്റർ ഭക്ഷണ വിതരണത്തിനു ഫണ്ട് നൽകി
1280047
Thursday, March 23, 2023 12:16 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നോന്പുകാലത്ത് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന ഇഫ്താർ, രാത്രികാല ഭക്ഷണവിതരണ ഫണ്ടിലേക്ക് പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി 210000 (രണ്ടു ലക്ഷത്തി പതിനായിരം) രൂപ പ്രഫ. നാലകത്ത് ബഷീർ, സി.എച്ച് സെന്റർ മുഖ്യരക്ഷാധികാരി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി. ഈവർഷം മുതൽ ജില്ലാ ആശുപത്രിയിലെ നോന്പുകാല ഭക്ഷണ വിതരണം സി.എച്ച് സെന്ററാണ് ഏറ്റെടുത്ത് നടത്തുന്നത്. പാണക്കാട്ട് നടന്ന ചടങ്ങിൽ പെരിന്തൽമണ്ണ സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ.എ.കെ മുസ്തഫ, ഭാരവാഹികളായ എ.കെ നാസർ, അഡ്വ.എസ്. സലാം, കുറ്റീരി മാനുപ്പ, മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അംഗങ്ങളായ നാലകത്ത് ഷൗക്കത്ത്, പ്രഫ.നാലകത്ത് ബഷീർ, പി. ബഷീർ,ജമാൽ, കമാൽ, ബഷീർ വട്ടപ്പറന്പിൽ, പി.ടി സക്കീർ, സർവീസ് ബാങ്ക് പ്രസിഡന്റ് ചേരിയിൽ മമ്മിക്കുട്ടി, മണ്ഡലം എസ്ടിയു പ്രസിഡന്റ് തെക്കത്ത് ഉസ്മാൻ, ഹബീബ് മണ്ണേങ്ങൽ, നവാസ് തോട്ടം, ഇർഷാദ് ജൂബിലി, അസീസ് മണ്ണേങ്ങൽ, റഷീദ് ആനമങ്ങാട്, ഷബീർ പോത്ത്കാട്ടിൽ, റഷീദ് കക്കൂത്ത്, ഷമീർ വടക്കേതിൽ എന്നിവർ പങ്കെടുത്തു. നോന്പ് തുറക്കുള്ള ഭക്ഷണ വിതരണ ഉദ്ഘാടനം ആദ്യനോന്പ് ദിനത്തിൽ വൈകുന്നേരം നാലിനു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അങ്കണത്തിൽ നിർവഹിക്കും.