മലപ്പുറത്ത് നിയമ വിദ്യാർഥിനി വാഹനാപകടത്തിൽപ്പെട്ടു മരിച്ചു
1279651
Tuesday, March 21, 2023 10:24 PM IST
മലപ്പുറം: മലപ്പുറം എംസിടി കോളജിലെ നിയമ ബിരുദ വിദ്യാർഥിനി അപകടത്തിൽപ്പെട്ട് മരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവ് കൂടിയായ തൃശൂർ കുന്നംകുളം അകതിയൂർ സ്വദേശി തറമേൽ വീട്ടിൽ അനുഷ(23)യാണ് മരിച്ചത്.
സ്കൂട്ടർ മറിഞ്ഞാണ് അപകടം. കഴിഞ്ഞ 14ന് കോളജിൽ നിന്നു പോകുന്പോഴാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ അനുഷ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും ഗ്രന്ഥശാലാസംഘം പ്രവർത്തകയുമായിരുന്നു അനുഷ.