കരുവാരകുണ്ട് പഞ്ചായത്ത് ബജറ്റിൽ ഉത്പാദന മേഖലയ്ക്ക് മുഖ്യപരിഗണന
1279480
Monday, March 20, 2023 11:38 PM IST
കരുവാരകുണ്ട്: ഉത്പ്പാദന മേഖലയ്ക്കും പശ്ചാത്തല വികസനത്തിനും പാർപ്പിട പദ്ധതിക്കും മുഖ്യപരിഗണന നൽകി കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 3.36 കോടി രൂപ വരവും 3.14 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 1.9 കോടി രൂപയാണ് നീക്കിയിരുപ്പ് കണക്കാക്കുന്നത്.
വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ആണ് ബജറ്റ് അവതരിപ്പിച്ചത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഉൾപ്പെടെ ലക്ഷ്യമിട്ട് പശ്ചാത്തല വികസനത്തിന് 3.5 കോടി രൂപ, ഉത്പ്പാദന മേഖലയ്ക്ക് 42 ലക്ഷം രൂപ, ആരോഗ്യമേഖലയ്ക്ക് 44.5 ലക്ഷം രൂപ, പാർപ്പിടം ദാരിദ്ര്യ ലഘൂകരണത്തിന് 1.31 കോടി രൂപ, വിദ്യാഭ്യാസ മേഖലയ്ക്ക് 22.5 ലക്ഷം രൂപ എന്നിങ്ങനെയാണ് മുഖ്യപരിഗണന നൽകുന്നത്. പ്രസിഡന്റ് വി.എസ്.പൊന്നമ്മ ബജറ്റ് അവതരണ യോഗം ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, പഞ്ചായത്ത് സെക്രട്ടറി കെ.ഷാനിർ, മറ്റു അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.