ഗുണഭോക്താക്കളുടെ സംഗമവും ആദ്യഗഡു വിതരണവും
1279472
Monday, March 20, 2023 11:38 PM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമാണ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സംഗമവും ആദ്യഗഡു വിതരണ ഉദ്ഘാടനവും നടത്തി. ചടങ്ങ് സബ് കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസ അധ്യക്ഷത വഹിച്ചു.
235 കുടുംബങ്ങൾക്കാണ് ലൈഫ് ഭവന നിർമാണ പദ്ധതിയിൽ വീടനുവദിച്ചിട്ടുള്ളത്. അങ്കണവാടി കുട്ടികൾക്കുള്ള ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയി നിർവഹണ ഉദ്യോഗസ്ഥരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഉപാധ്യക്ഷ നുസൈബ സുധീർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സൂസമ്മ മത്തായി, സീനത്ത് നൗഷാദ്, സി.കെ. സുരേഷ്, സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. ജയചന്ദ്രൻ, ബിന്ദു സത്യൻ, പഞ്ചായത്ത് സെക്രട്ടറി രാഘവൻ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദേവകി എന്നിവർ പ്രസംഗിച്ചു.