മലപ്പുറം: സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി കഐസ്ഇബി മലപ്പുറം സബ് ഡിവിഷന് കീഴിൽ നടന്ന മൂന്ന് ദിവസത്തെ പരിപാടികൾ സമാപിച്ചു. ഇതിന്റെ ഭാഗമായി സുരക്ഷാ റാലി നടത്തി. മഞ്ചേരി സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീരേഖ വള്ളുവന്പ്രം സെക്ഷൻ പരിധിയിൽ ഫ്ളാഗ്ഓഫ് നിർവഹിച്ചു.
പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ സംസാരിച്ചു. ആലത്തൂർ പടി, വലിയങ്ങാടി, ചട്ടിപ്പറന്പ്, കോട്ടപ്പടി എന്നീ കേന്ദ്രങ്ങളിലൂടെ നടത്തിയ സുരക്ഷാ റാലിയിൽ കഐസ്ഇബി ജീവനക്കാരുടെ തെരുവ് നാടകം, കോൽക്കളി എന്നിവയുമുണ്ടയിരുന്നു. മലപ്പുറം കുന്നുമ്മലിൽ നടന്ന സമാപന യോഗത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദു റഹിമാൻ കാരാട്ട്, വിജയ കുമാർ, ഹാജിറ, ഖലീലു റഹ്മാൻ, മൊയ്നുദ്ധീൻ, അസിസ്റ്റന്റ് എൻജിനീയർ സുബ്രഹ്മണ്യൻ, പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.