സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം
1279175
Sunday, March 19, 2023 11:29 PM IST
എടക്കര: കരുനെച്ചിയിൽ ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നിർമ്മിച്ച സ്മാർട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെന്പർ അഡ്വ. ഷെറോണ റോയി അധ്യക്ഷത വിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. പുഷ്പവല്ലി മുഖ്യാതിഥിയായി. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ പാർളി, പഞ്ചായത്തംഗം പി. മോഹനൻ, ഐസിഡിഎസ് സൂപ്പർ വൈസർ മൃദുല എന്നിവർ പ്രസംഗിച്ചു.