നിലന്പൂർ: മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകളെ അടുത്തറിയുവാനും വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം രംഗത്തെ പുതിയ ട്രെൻഡുകൾ നേരിട്ട് പരിചയപ്പെടാനും സാധ്യമാവും വിധത്തിൽ
ടൂർ ഓപ്പറേറ്റർമാർക്ക് വേണ്ടി മലബാർ ടൂറിസം കൗണ്‍സിൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ഇന്നും നാളെയും നെക്സ്റ്റേ ഗ്രാൻഡ് ചാലിയാർ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ടൂറിസം സ്റ്റഡീസ്, നിലന്പൂർ ടൂറിസം ഓർഗനൈസേഷൻ എന്നിവരുമായി സഹകരിച്ചു കൊണ്ട് വിദഗ്ധർ നയിക്കുന്ന ശാസ്ത്രീയമായ പരിശീലങ്ങളും പഠന സെഷനുകളുമാണ് ശില്പശാലയുടെ ഉള്ളടക്കം. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, കേരള ടൂറിസം അഡ്വൈസറി കൗണ്‍സിൽ അംഗം ജിഹാദ് ഹുസൈൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിൽ സെക്രട്ടറി വിപിൻ, നിലന്പൂർ ടൂറിസം ഓർഗനൈസേഷൻ പ്രധിനിധി പി.കെ. ഹുസൈൻ, ടൂറിസം പ്രൊഫഷണൽ ക്ലബ് മാനേജിംഗ് കമ്മിറ്റി അഗം രവിവർമ്മ നിലന്പൂർ കോവിലകം, കിറ്റ്സ് ട്രെയിനിംഗ് കോർഡിനേറ്റർ സി.പി. ബീന, ഡോ. പി.കെ. ഹരികൃഷ്ണൻ, മലബാർ ടൂറിസം കൗണ്‍സിൽ പ്രസിഡന്റ് സജീർ പടിക്കൽ, സെക്രട്ടറി രജീഷ് രാഘവൻ എന്നിവർ പരിപാടികളിൽ വിവിധ സെഷനുകളിൽ സംസാരിക്കും.