കുറുക്കൻമാർ അജ്ഞാതരോഗം ബാധിച്ച് ചത്തൊടുങ്ങുന്നു
1279173
Sunday, March 19, 2023 11:29 PM IST
കരുവാരകുണ്ട്: മലയോര ജനതയെ ആശങ്കയിലാക്കി അജ്ഞാത രോഗം ബാധിച്ച് കുറുക്കൻമാർ ചത്തൊടുങ്ങുന്നു. മലയോര മേഖലയിൽപെട്ട ജനവാസ കേന്ദ്രങ്ങളിൽ രാവും പകലും ഒരു പോലെ ഇവയുടെ ഭീഷണി അധികരിച്ചു വരുന്നതിനിടെയാണ് രോഗം ബാധിച്ച് ഇവ ചത്തൊടുങ്ങുന്നത്. പേവിഷ ബാധയാണ് ഇവയുടെ മരണകാരണമെങ്കിൽ തെരുവുനായ്ക്കക്കൾക്ക് പേ വിഷബാധ ഏൽക്കാൻ സാധ്യത കൂടുതലാണന്നും നാട്ടുകാർ ഭയക്കുന്നു. നാട്ടിൻ പുറങ്ങളിൽ അടുത്തയിടെയായി കുറുക്കന്റെ ശല്യം അധികരിച്ചു വരികയാണ്. പട്ടാപകലും ഇവ കോഴികളെയും താറാവുകളെയും ഭക്ഷണമാക്കുന്നുണ്ട്. വനംവകുപ്പധികൃതരും ആരോഗ്യ വകുപ്പും ഉണർന്നു പ്രവർത്തിക്കണമെന്നും അവരുടെ ഇടപെടൽ അനിവാര്യമാണന്നും നാട്ടുകാർ ആവശ്യപ്പെട്ടു.