ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
1264967
Saturday, February 4, 2023 11:45 PM IST
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിൽ അതിദാരിദ്യ്രനിർമാർജന പരിപാടിയുടെ ഭാഗമായി 11 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നഗരസഭ ചെയർമാൻ പി. ഷാജി വിതരണം ചെയ്തു.
വൈസ് ചെയർപേഴ്സണ്‍ നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അന്പിളിമനോജ്, കെ. ഉണ്ണികൃഷ്ണൻ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കൗണ്‍സിലർ നെച്ചിയിൽ മൻസൂർ, നഗരസഭ സെക്രട്ടറി ജി. മിത്രൻ, കുടുംബശ്രീ മെംബർ സെക്രട്ടറി ഹാരിഫ ബീഗം എന്നിവർ പങ്കെടുത്തു.
അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെ നടത്തിയ സർവേയിൽ പെരിന്തൽമണ്ണ നഗരസഭയിൽ 106 കുടുംബങ്ങളെയാണ് കണ്ടെത്തിയത്.