വത്സല നിലന്പൂർ പാറ്റ് അവാർഡ് ഏറ്റുവാങ്ങി
1263783
Wednesday, February 1, 2023 12:02 AM IST
നിലന്പൂർ: 2022 ലെ ‘പാറ്റ്’ അവാർഡ് കഥാകാരി വത്സല നിലന്പൂർ ഏറ്റുവാങ്ങി. കോതമംഗലം ഇലഞ്ഞിയിലെ സെന്റ് ഫിലോമിന സ്കൂളിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയത്. അനൂപ് ജേക്കബ് എംഎൽഎ യാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഇൻ കോപ്പറേറ്റ് വിത്ത് പിസിഎം ആൻഡ് ഡോക്ടർ എംജിആർ എഡ്യൂക്കേഷണൽ വിത്ത് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡീംമഡ് ടുബി യൂണിവേഴ്സിറ്റി പാറ്റ് കഥാ പുരസ്കാരമാണ് വത്സല നിലന്പൂരിന് ലഭിച്ചത്. അവരുടെ ‘പാതിരാപൂക്കൾ’ എന്ന കഥാസമാഹാരവും ഹരിതകേരളം ഡോക്യുമെന്ററിയുമാണ് പുരസ്കാരത്തിന് പ്രചോദനമായത്. ഫിസിക്കലി ചാലഞ്ച് നേരിടുന്ന എഴുത്തുകാർക്കുൾപ്പെടെ മറ്റ് വിവിധ മേഖലകളിലുള്ളവർക്ക് അനുബന്ധ പുരസ്കാരങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.