പെരുവന്പാടം, ചീനിക്കടവ് കടവുകളിൽ മണൽ മാഫിയ സജീവം
1263781
Wednesday, February 1, 2023 12:02 AM IST
നിലന്പൂർ: കുറുവൻ പുഴയുടെ ചീനിക്കടവ് കേന്ദ്രീകരിച്ച് മണൽ മാഫിയ സജീവം. സംഭവത്തിൽ വനം വകുപ്പ് മൗനമാചരിക്കുന്നതായി ആക്ഷേപം. ചാലിയാർ പഞ്ചായത്തിലെ കുറുവൻപുഴയുടെ ചീനിക്കടവ് കടവിലാണ് വനം വകുപ്പിനെ നോക്കുകുത്തിയാക്കി മണൽവാരൽ സജീവമായിരിക്കുന്നത്. പകൽ സമയം ശേഖരിച്ചു വെയ്ക്കുന്ന മണൽ രാത്രിയും പുലർച്ചെയുമായാണ് ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി കടത്തുന്നത്.
കുറുവൻ പുഴയുടെ പെരുവന്പാടം, ചീനിക്കടവ് കടവുകളിൽ മുൻപ് മണൽ മാഫിയ സജീവമായിരുന്നു.
പെരുവന്പാടം കടവിൽ മണൽ ലഭ്യത കുറഞ്ഞതോടെയാണ് ചീനിക്കടവ് കേന്ദ്രീകരിച്ച് മണൽകടത്ത് സജീവമായത്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും മണൽ മാഫിയക്ക് സഹായകമാകുന്നതായാണ് ആക്ഷേപം.