ജില്ലയിൽ മൂന്നര ലക്ഷം അംഗങ്ങളെ ചേർക്കും: കർഷ സംഘം കണ്വൻഷൻ
1263523
Tuesday, January 31, 2023 12:04 AM IST
മലപ്പുറം : കേരള കർഷക സംഘത്തിന് ജില്ലയിൽ ഈ വർഷം മൂന്നര ലക്ഷം അംഗങ്ങളെ ചേർക്കാൻ മലപ്പുറത്ത് ചേർന്ന ജില്ലാ പ്രവർത്തക കണ്വൻഷൻ തീരുമാനിച്ചു.
ഏറ്റവും മികച്ച ജൈവകർഷനുള്ള പ്രധാന മന്ത്രിയുടെ അവാർഡിന് അർഹനായ കൽപ്പകഞ്ചേരി വില്ലേജിലെ രണ്ടത്താണി യൂണിറ്റിലെ കർഷകനായ കാലോടി അലവിക്കുട്ടിക്ക് മെംബർഷിപ്പ് നൽകി ജില്ലയിലെ മെംബർഷിപ്പ് പ്രവർത്തനം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സേലം രക്തസാക്ഷി ദിനമായ ഫെബ്രുവരി 11ന് മെംബർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കാൻ കണ്വൻഷൻ തീരുമാനിച്ചു എല്ലാ വില്ലേജിലും കിസാൻ സഭ എല്ലാ കർഷകരും കിസാൻ സഭയിൽ എന്നതാണ് അഖിലേന്ത്യാ കിസാൻ സഭ മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. മെംബർഷിപ്പ് പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്നു കണ്വൻഷൻ ആഹ്വാനം ചെയ്തു.
മലപ്പുറം ടൗണ്‍ഹാളിൽ ചേർന്ന കണ്വൻഷൻ സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജ്യോതിഭാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എം. ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ദിവാകരൻ, കെ.ടി.അലവിക്കുട്ടി, കെ.നാരായണൻ, റജീഷ് ഉപ്പാല, പി.ദേവിക്കുട്ടി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുന്ദരരാജൻ എന്നിവർ പ്രസംഗിച്ചു.