ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ
Sunday, January 29, 2023 12:04 AM IST
മ​ഞ്ചേ​രി: ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ടി ഷി​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ ബി​ർ​ബും ജി​ല്ല​യി​ൽ സൈ​ന്തി​യ പാ​ൻ റൂ​യ് ഗ​ർ​ഗാ​രി​യ സാ​ഹേ​ബ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​ന്പി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്ക്വാ​ഡും മ​ഞ്ചേ​രി റേ​ഞ്ച് പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. യു​വാ​വി​ൽ നി​ന്നു 2.093 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, സൈ​ബ​ർ​സെ​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷി​ബു​ശ​ങ്ക​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ വ​ഹാ​ബ്, ആ​സി​ഫ് ഇ​ഖ്ബാ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ബീ​റ​ലി ഷം​നാ​സ്, അ​ഖി​ൽ​ദാ​സ് അ​ക്ഷ​യ്, വി​നീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.